ജോണ്‍ ഡോണ്‍ ബോക്‌സ്‌കോയ്‌ക്കൊപ്പം പ്രേത വേട്ടയ്ക്കിറങ്ങാന്‍ അവസരം, പുതുമുഖങ്ങളെ തേടുന്നു

ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിന്‍റെ വിജയത്തിന് പിന്നാലെ രഞ്ജിത് ശങ്കര്‍-ജയസൂര്യ കൂട്ടുകെട്ടിലെ പുതിയ ചിത്ര പ്രഖ്യാപിച്ചിരിക്കുകയാണ്. ജയസൂര്യ ജോണ്‍ ഡോണ്‍ ബോസ്‌കോ എന്ന മെന്‍റലിസ്റ്റായി എത്തിയ പ്രേതം എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗവുമായിട്ടാണ് ഇരുവരും ഇക്കുറി എത്തുന്നത്. പുണ്യാളന്‍ അഗര്‍ബത്തീസിന്റെ രണ്ടാം ഭാഗമായി എത്തിയ പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് ബോക്‌സ് ഓഫീസ് വിജയം നേടിയതിന് പിന്നാലെയാണ് മറ്റൊരു ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി ഈ കൂട്ടുുകെട്ട് എത്തുന്നത്. പ്രേതം 2വില്‍ ജയസൂര്യയ്‌ക്കൊപ്പം ഒരു പിടി പുതുമുഖങ്ങളേയും അവതരിപ്പിക്കുന്നുണ്ട്. […]