ജയന്‍ മരിച്ചിട്ട് 38 വര്‍ഷം; അനശ്വര കലാകാരന്‍റെ മരണത്തെ കുറിച്ച് ദൃക്സാക്ഷിപറയുന്നത്

നവംബര്‍ പതിനാറിനായിരുന്നു ആ അപകടം. വേഷവിധാനം കൊണ്ടും തന്‍റെതായ ശൈലി കൊണ്ടും മലയാള സിനിമയെ അത്ഭുതപ്പെടുത്തിയ നടൻ ജയൻ കോളിളക്കം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ  ഹെലികോപ്ടര്‍ അപകടത്തിൽ മരണപ്പെട്ടു. ഇന്ന് ജയന്‍ മരിച്ചിട്ട് 38 വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. ഇന്നും സംശയത്തോടെ കാണുന്ന ജയന്‍റെ മരണത്തെ കുറിച്ച് അവസാന നിമിഷം കൂടെയുണ്ടായിരുന്ന സോമന്‍ അമ്പാട്ട് നേരത്തെ പറഞ്ഞ അഭിമുഖം ശ്രദ്ധേയമായിരിക്കുകയാണ്. നാവിക സേനയിലെ മാസ്റ്റര്‍ ചീഫ് പെറ്റി ഓഫീസറായിരുന്നു ജയന്‍. 41-ാം വയസില്‍ പ്രശ്‌സതിയുടെ കൊടുമുടിയില്‍ ഇരിക്കുമ്പോഴായിരുന്നു ഹെലിക്കോപ്റ്റര്‍ […]

പിതൃത്വം തെളിയിക്കാന്‍ ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ തയ്യാറെന്ന് മുരളി ജയന്‍

കൊല്ലം: അന്തരിച്ച നടൻ ജയന്‍ തന്‍റെ അച്ഛനെന്ന് അവകാശപ്പെട്ടും പിതൃത്വം തെളിയിക്കാന്‍ ഡിഎന്‍എ ടെസ്റ്റ്‌ നടത്താന്‍ തയ്യാറാണെന്നും സൂചിപ്പിച്ച് മുരളി ജയന്‍ വീണ്ടും രംഗത്ത്. ജയൻ തന്‍റെ അച്ഛനാണെന്ന് വ്യക്തമാക്കി 2001ല്‍ മുരളി ജയന്‍ രംഗത്തെത്തിയിരുന്നെങ്കിലും വന്‍ സ്വാധീനം ഉപയോഗിച്ച് മുരളിയുടെ വാദങ്ങളെ തള്ളിക്കളയുകയായിരുന്നു ജയന്‍റെ ബന്ധുക്കളെന്നാണ് യുവാവിന്‍റെ  ആരോപണം. ഈ അടുത്തിടെ ഒരു സീരിയല്‍ നടി തന്‍ ജയന്‍റെ സഹോദര പുത്രിയാണെന്ന് അവകാശപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ധാരാളം പേര്‍ ജയന്‍ അച്ഛനാണ് വല്യച്ചനാണ് എന്നൊക്കെ ബന്ധുത്വം അവകാശപ്പെട്ട് […]