ചെന്നൈ: എ.ഐ.എ.ഡി.എം.കെയുടെ ഔദ്യോഗിക ചാനലായ ജയാ ടി.വിയുടെ ചെന്നൈയിലെ ഓഫീസില്‍ റെയ്ഡ്. ആദായനികുതി തട്ടിപ്പ് നടത്തിയതായി വിവരം ലഭിച്ചതിനേത്തുടര്‍ന്നാണ് ഇന്ന് രാവിലെ ആറുമണിയോടെ ആദായനികുതി വകുപ്പിലെ പത്തോളം ഉദ്യോഗസ്ഥര്‍ ഏകാട്ടുതംഗലിലെ ഓഫീസിലെത്തിയത്. കമ്പനിയുടെ കാര്യങ്ങള്‍ നോക്കിനടത്തുന്ന ശശികലയുടെ മരുമകന് വിവേക് നാരായണന്റെ വീട്ടിലും ഓഫിസിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുന്നുണ്ട്. കുറച്ചു ദിവസങ്ങളായി ടെലിവിഷന്‍ ചാനലിന്റെയും ഉന്നത ഉദ്യോഗസ്ഥരുടേയും നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നുവെന്നും അധികൃതര്‍ അറിയിച്ചു. അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ നേതൃത്വത്തില്‍ […]