ജനത ഗ്യാരെജിനു ശേഷം ജൂനിയര്‍ എന്‍.ടി.ആര്.നായകനാകുന്ന പുതിയ ചിത്രം ‘ജയ് ലവ കുശ’യുടെ ട്രെയിലര്‍ പുറത്തുവിട്ടു.കെ.എസ്.രവീന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റാഷി ഖന്നയും നിവേദ തോമസുമാണ് നായികമാരായി എത്തുന്നത്.മൂന്നു വേഷത്തിലാണ് ജൂനിയര്‍ എന്‍.ടി.ആര്. ചിത്രത്തിലെത്തുന്നത്. എന്‍.ടി.ആര്‍ട്സിന്റെ ബാനറില്‍ നന്ദമുറി കല്യാണ റാം ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.റോണിത് റോയ്,പോസാനി കൃഷ്ണ മുരളി,ബ്രഹ്മാജി,ജയപ്രകാശ് റെഡി,പ്രഭാസ് ശ്രീനു, പ്രവീണ്‍ ഹംസ നന്ദിനി എന്നിവരും ചിത്രത്തിലുണ്ട്.ദേവി ശ്രീ പ്രസാദ് ആണ് സംഗീതം. ചിത്രത്തിന് ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ചോട്ട കെ.നായിഡു ആണ്.