കൊച്ചി: ശബരിമല സമരത്തില്‍ ബിജെപി മുഖപത്രം ജന്മഭൂമിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അന്താരാഷ്ട്രാ ഹിന്ദുപരിഷത്ത്. കേരളത്തിലെ ഹിന്ദു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള ഗൂഢാലോചനയാണ് ജന്മഭൂമി നടത്തുന്നതെന്ന് എഎച്ച്‌പി ദേശീയ സെക്രട്ടറി പ്രതീഷ് വിശ്വനാഥന്‍ കുറ്റപ്പെടുത്തി. സത്യം പറഞ്ഞില്ലെങ്കിലും കളവു പറയാതിരിക്കാനെങ്കിലും ജന്മഭൂമി ശ്രമിക്കണമെന്ന് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പ്രതീഷ് വിശ്വനാഥന്‍ പറഞ്ഞു. പമ്പയിലെ സംഘര്‍ഷം മുഖ്യമന്ത്രിയുടെ ഗൂഢാലോചന എന്ന തലക്കെട്ടില്‍ ജന്മഭൂമി പ്രസിദ്ധീകരിച്ച വാര്‍ത്ത പരാമര്‍ശിച്ചുകൊണ്ടാണ് പ്രതീഷ് വിശ്വനാഥന്‍ വിമര്‍ശനം ഉന്നയിക്കുന്നത്. ചില കടലാസ് സംഘടനകളെ കൂട്ടുപിടിച്ച് പിണറായി വിജയന്‍ ആസൂത്രണം […]

