ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് പുരുഷവിഭാഗം ട്രിപ്പിള്‍ ജമ്പില്‍ ഇന്ത്യക്ക് സ്വര്‍ണം. നാല്‍പ്പത്തിയെട്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് പഞ്ചാബിലെ അമൃത്സര്‍ സ്വദേശിയായ അര്‍പീന്ദര്‍ സിങ്ങ് സ്വര്‍ണം സ്വന്തമാക്കിയത്. 16.77 മീറ്റര്‍ ദൂരം താണ്ടിയാണ് അര്‍പീന്ദര്‍ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം നേടിയെടുത്തത്. ട്രിപ്പിള്‍ ജമ്പില്‍ 16.62 മീറ്റര്‍ താണ്ടിയ ഉസ്‌ബെക്കിസ്ഥാന്‍ താരം റുസ്ലാന്‍ കുര്‍ബാനോവ് വെള്ളിയും 16.56 മീറ്റര്‍ കണ്ടെത്തിയ ചൈനയുടെ നിലവിലെ സ്വര്‍ണമെഡല്‍ ജേതാവ് ഷു കാവോ വെങ്കലവും നേടി. പുരുഷന്മാരുടെ മിഡില്‍വെയ്റ്റ് 75 കി.ഗ്രാമില്‍ വികാസ് കൃഷ്ണനും ലൈറ്റ് […]

