പാലക്കാട്: കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ സിപിഎമ്മിനെ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി താരതമ്യപ്പെടുത്തി വി.ടി.ബല്‍റാം എംഎല്‍എ. ജെയ്‌ഷെ മുഹമ്മദിനേയും സിപിഎമ്മിനേയും നിരോധിക്കുകയെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ ട്രന്‍ഡിംഗായ ‘ #CPM terror’ എന്ന ഹാഷ് ടാഗും ബല്‍റാം പോസ്റ്റില്‍ ഉപയോഗിച്ചിട്ടുണ്ട്. ഇന്നലെ വൈകുന്നേരമാണ് കാസര്‍ഗോഡ് പെരിയയില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയത്. കൃപേഷ്, ശരത് ലാല്‍ എന്നിവര്‍ ആണ് മരിച്ചത്. കാറില്‍ എത്തിയ സംഘം തടഞ്ഞു നിര്‍ത്തി […]

