ഐ​ആ​ര്‍​സി​ടി​സി അ​ഴി​മ​തി കേസ്; ലാ​ലു പ്ര​സാ​ദ് യാ​ദ​വി​ന് ജാ​മ്യം

ന്യൂ​ഡ​ല്‍​ഹി: ഐ​ആ​ര്‍​സി​ടി​സി അ​ഴി​മ​തി കേ​സി​ല്‍ ആ​ര്‍​ജെ​ഡി നേ​താ​വ് ലാ​ലു പ്ര​സാ​ദ് യാ​ദ​വി​ന് ഡ​ല്‍​ഹി കോട​തി​ ജാ​മ്യം അനുവദിച്ചു . ജ​നു​വ​രി 19 വ​രെയാണ് ജാ​മ്യം അ​നു​വ​ദി​ച്ചിരിക്കുന്നത് . സി​ബി​ഐ​യും എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റും അന്വേഷണം നടത്തിയ ര​ണ്ടു കേ​സു​ക​ളി​ലാ​ണ് ലാ​ലു​വി​ന് ഇ​ട​ക്കാ​ല ജാ​മ്യം അനുവദിച്ചത്. എന്നാല്‍, കാ​ലി​ത്തീ​റ്റ കും​ഭ​കോ​ണ​ക്കേ​സി​ല്‍ ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന ലാ​ലു​വി​ന് പുറത്തിറങ്ങാന്‍ കഴിയില്ല . കാ​ലി​ത്തീ​റ്റ കും​ഭ​കോ​ണ​ക്കേസുമായി ബന്ധപ്പെട്ട് റാ​ഞ്ചി ജ​യി​ലി​ല്‍ ക​ഴി​യു​ന്ന ഇദ്ദേഹത്തെ വീഡി​യോ കോ​ണ്‍​ഫ​റ​ന്‍​സിലൂടെയാണ് പ്ര​ത്യേ​ക ജ​ഡ്ജി അ​രു​ണ്‍ ഭ​ര​ദ്വാ​ജി​ന് മു​മ്പാ​കെ ഹാ​ജ​രാ​ക്കി​യ​ത്. ജ​നു​വ​രി […]