ഉദയനിധി സ്റ്റാലിനും മഞ്ജിമയും ഒന്നിക്കുന്ന ‘ഇപ്പടി വെല്ലു’വിലെ പുതിയ ഗാനം പുറത്ത്

ഉദയനിധി സ്റ്റാലിന്‍ നായകനായി എത്തുന്ന ചിത്രം ‘ഇപ്പടി വെല്ലു’വിലെ പുതിയ ഗാനം പുറത്തെത്തി.’കുലേബാവാ…’എന്ന ഗാനമാണ് പുറത്തിറക്കിയിരിക്കുന്നത്. ഗൗരവ് നാരായണന്‍ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ മഞ്ജിമ മോഹനാണ് നായികയായി എത്തുന്നത്. സൂരി,രാധികാ ശരത്കുമാര്‍,ഡാനിയേല്‍ ബാലാജി,ആര്‍.കെ.സുരേഷ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ അണിയിച്ചൊരുക്കിയ ‘ഇപ്പടി വെല്ലും’ ലൈക്കാ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ എ.സുബശേഖരനാണ് നിര്‍മ്മിച്ചിരിക്കുന്നത്. കുമരേഷ് കമലാകണ്ണനും നളിനി കൃഷ്ണനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മധന്‍ കര്‍ക്കിയുടെ വരികള്‍ക്ക് ഡി ഇമാന്‍ സംഗീതം ഒരുക്കിയിരിക്കുന്നു.   ചിത്രം  ഈ മാസം […]

ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘ഇപ്പടി വെല്ലും’ ട്രെയിലര്‍ പുറത്തിറങ്ങി

തമിഴ് നടന്‍ ഉദയനിധി സ്റ്റാലിനെ നായകനാക്കി ഗൗരവ് നാരായണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഇപ്പടി വെല്ലും’. ചിത്രത്തിന്‍റെ ട്രെയിലര്‍  പുറത്തിറങ്ങി. ഗൗരവ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഞ്ജിമ മോഹനാണ് നായികയായി എത്തുന്നത്. ഗൗരവ്  തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ അണിയിച്ചൊരുക്കിയ ‘ഇപ്പടി വെല്ലും’ ലൈക്കാ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ എ.സുബശേഖരനാണ് നിര്‍മ്മിച്ചിരിക്കുന്നത്. സൂരി,രാധികാ ശരത്കുമാര്‍,ഡാനിയേല്‍ ബാലാജി,ആര്‍.കെ.സുരേഷ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ചിത്രം നവംബര്‍ ഒമ്പതിന് തിയേറ്ററുകളിലെത്തും.