പ്രണയത്തിലാകുമ്പോള്‍ വെള്ളം പോലും സര്‍ബത്തായി തോന്നും: രണ്‍ബീര്‍ കപൂര്‍

ബോളിവുഡ് ക്യൂട്ട് ഗേള്‍ ആലിയയുമായി പ്രണയത്തിലാണെന്ന് രണ്‍ബീര്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. കത്രീനയുമായുള്ള പ്രണയം അവസാനിച്ചാണ് നടന്‍ ആലിയയുമായി പ്രണയത്തിലാകുന്നത്. ഇരുവരും ഒരുമിച്ച് സിനിമയില്‍ അഭിനയിക്കുന്നുണ്ട്. പ്രണയത്തിലാകുമ്പോള്‍ വെള്ളം പോലും സര്‍ബത്തായി തോന്നുമെന്നാണ് രണ്‍ബീര്‍ പറയുന്നത്. അനുപമ ചോപ്ര അവതാരികയായെത്തുന്ന അഭിമുഖ പരിപാടിയിലായിരുന്നു താരം മനസ് തുറന്നത്. നല്ല സിനിമകള്‍ തിരഞ്ഞെടുക്കുന്നതിനേയും വീണ്ടും പ്രണയത്തിലാവുകയും ചെയ്യുന്നതിനെ കുറിച്ചായിരുന്നു അനുപമയുടെ ചോദ്യം. പ്രണയം സിനിമയെ ബാധിക്കുമോ എന്നായിരുന്നു ചോദ്യം. രണ്‍ബീറിന്‍റെ മറുപടി ഇങ്ങനെ: പ്രണയത്തിലാവുക എന്നതാണ് ലോകത്തിലെ ഏറ്റവും […]