റാഞ്ചി: ബീഫ് കഴിക്കുന്നത് നിറുത്തിയാല്‍ രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അവസാനിക്കുമെന്ന് ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. ആള്‍ക്കൂട്ട കൊലപാതകങ്ങളെ സ്വാഗതം ചെയ്യാന്‍ സാധിക്കില്ലെന്ന് പറഞ്ഞ ഇന്ദ്രേഷ് എന്നാല്‍ ബീഫ് കഴിക്കുന്നത് നിര്‍ത്തിയാല്‍ ഇത്തരത്തിലുള്ള കൊലപാതകങ്ങള്‍ ഇല്ലാതാകുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും പറഞ്ഞു. പശുക്കടത്ത് ആരോപിച്ച് രാജസ്ഥാനിലെ അള്‍വാറില്‍ കഴിഞ്ഞദിവസം 28കാരനായ അക്ബര്‍ ഖാന്‍ എന്ന യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ചുകൊന്ന സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പശുക്കള്‍ സംരക്ഷിക്കപ്പെടണം. പശുവിന്‍റെ ചാണകം സിമന്‍റ് പോലെ ഉപയോഗിക്കണം.എങ്കില്‍ പട്ടിണിയും അക്രമവും അവസാനിക്കും. ലോകത്ത് […]

