ന്യൂഡല്ഹി: സൈനികര്ക്കു നല്കുന്ന നിലവാരമില്ലാത്ത ഭക്ഷണത്തിന്റെ പേരില് നേതൃത്വത്തിനെതിരേ ഫേസ്ബുക്കില് വീഡിയോ പോസ്റ്റ് ചെയ്ത ബിഎസ്എഫ് ജവാന്റെ മകനെ മരിച്ച നിലയില് കണ്ടെത്തി. ബോര്ഡര് സെക്യൂരിറ്റി ഫോഴ്സില് കോണ്സ്റ്റബിളായിരുന്ന തേജ് ബഹാദുര് യാദവിന്റെ മകനാണ് മരിച്ചത്. ഹരിയാനയിലെ റിവാഡിയിലെ വീട്ടില് കൈയില് തോക്ക് പിടിച്ച് മരിച്ച നിലയില് ഇരുപത്തിരണ്ടുകാരനായ രോഹിതിനെ കണ്ടെത്തുകയായിരുന്നു. ജീവനൊടുക്കിയതെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തില് വ്യക്തമാകുന്നത്. കുംഭമേളയ്ക്കായി തേജ് ബഹാദൂര് ഉത്തര്പ്രദേശിലെ പ്രയാഗ്രാജിലേക്കു പോയ സമയത്താണ് മകന് മരിക്കുന്നത്. അതിര്ത്തിയില് കാവല് നില്ക്കുന്നത് വിശപ്പു സഹിച്ചാണെന്നും […]

