​മണിയോര്‍ഡര്‍ പെന്‍ഷന്‍ വൈകും; പോസ്​റ്റ്​ ഒാഫിസുകള്‍ കോര്‍ സംവിധാനത്തിലേക്ക്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ പോ​സ്​​റ്റ്​ ഒാ​ഫി​സു​ക​ള്‍ കോ​ര്‍ പോ​സ്​​റ്റ​ല്‍ സം​വി​ധാ​ന​ത്തി​ലേ​ക്ക്​ മാ​റു​ന്ന​ത്​ മൂ​ലം മ​ണി​യോ​ര്‍​ഡ​ര്‍ വ​ഴി വി​ത​ര​ണം ചെ​യ്യു​ന്ന പെ​ന്‍​ഷ​നു​ക​ള്‍ വ​രും മാ​സ​ങ്ങ​ളി​ല്‍ വൈ​കി​യേ​ക്കും. മേ​യ്​ ഒന്നു മു​ത​ലാ​ണ്​ പോ​സ്​​റ്റ്​ ഒാ​ഫി​സു​ക​ള്‍ പു​തി​യ സം​വി​ധാ​ന​ത്തി​ലേ​ക്ക്​ മാ​റി​ത്തു​ട​ങ്ങി​യ​ത്. ജൂ​ണ്‍ 12ഒാ​ടെ മാ​ത്ര​മേ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​കൂ. പോ​സ്​​റ്റ്​ ഒാ​ഫി​സു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ വ​ന്‍ മാ​റ്റം വ​രു​ത്തു​ന്ന​താ​ണ്​ പു​തി​യ കോ​ര്‍ സം​വി​ധാ​നം. മ​ണി​യോ​ര്‍​ഡ​ര്‍ പെ​ന്‍​ഷ​ന്‍ വൈ​കാ​നി​ട​യു​ള്ള സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി കൈ​ക്കൊ​ള്ളാ​ന്‍ ട്ര​ഷ​റി ഡ​യ​റ​ക്​​ട​ര്‍ ട്ര​ഷ​റി​ക​ള്‍​ക്ക്​ നി​ര്‍​ദേ​ശം ന​ല്‍​കി. മ​ണി​യോ​ര്‍​ഡ​ര്‍ പെ​ന്‍​ഷ​ന്‍ വൈ​കു​മെ​ന്ന വി​വ​രം […]

ബാങ്കിങ് സേവനവുമായി പോസ്റ്റ്മാന്‍ വീട്ടുപടിക്കല്‍!

ബാങ്കിങ് സേവനവുമായി പോസ്റ്റ്മാന്‍ ഇനി നിങ്ങളുടെ വീട്ടുപടിക്കലെത്തും. 2018 മാര്‍ച്ചോടെ ഇന്ത്യ പോസ്റ്റ് പേയ്മെന്‍റ്  യാദാര്‍ത്ഥ്യമാകുന്നതോടെ ഒന്നര ലക്ഷത്തോളം പോസ്റ്റ്മാന്‍മാര്‍ക്ക് ഹൈ ടെക് ഉപകരണങ്ങള്‍ നല്‍കാനാണ് പദ്ധതി. ബയോമെട്രിക് റീഡര്‍, പ്രിന്‍റര്‍, ഡെബിറ്റ് കാര്‍ഡ്, ക്രഡിറ്റ് കാര്‍ഡ് റീഡര്‍ എന്നിവ ഉള്‍പ്പടെയുള്ള മൈക്രോ എടിഎം ആണ് പോസ്റ്റ്മാന്‍മാര്‍ക്ക് നല്‍കുക. എല്‍പിജി, വൈദ്യുതി, സ്കൂള്‍ ഫീസ് തുടങ്ങി ഒരു ഡസനോളം ബില്‍ പെയ്മെന്‍റുകള്‍ നല്‍കാനുള്ള പദ്ധതിയും ആലോചനയിലുണ്ട്. നിക്ഷേപത്തേക്കാള്‍ പണമിടപാടുകള്‍ക്കാണ് ബാങ്ക് പ്രാധാന്യം നല്‍കുകയെന്ന് ഇന്ത്യ പോസ്റ്റ് പേയ്മെന്‍റ് […]