കൊച്ചി: താന്‍ സംഗീത സംവിധാനം ചെയ്ത ഗാനങ്ങളുടെ കരോക്കെ സ്മൂളില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ഇളയരാജ. പകര്‍പ്പാവകാശ നിയമം ലംഘിച്ചാണ് തന്‍റെ പാട്ടുകള്‍ സ്മൂളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് അദ്ദേഹം സ്മൂള്‍ അധികൃതര്‍ക്ക് അയച്ച മെയിലില്‍ അറിയിച്ചു . അമേരിക്കന്‍ കമ്പനിയാണ് സ്മ്യൂള്‍ പുറത്തിറക്കിയിരിക്കുന്നത്. ഈ ആപ്ലിക്കേഷന്‍ സൗജന്യമല്ലെന്നും ഉപഭോക്താക്കളില്‍ നിന്ന് പണം ഈടാക്കാറുണ്ടെന്നും ഇളയരാജ ചൂണ്ടിക്കാട്ടി. ഇമെയിലിനു മറുപടി ലഭിച്ച ശേഷം തുടര്‍നടപടികളെക്കുറിച്ച് ആലോചിക്കും എന്നു അദ്ദേഹത്തിന്‍റെ കോപ്പിറൈറ്റ് കണ്‍സല്‍ട്ടന്‍റ് ഇ. പ്രദീപ്കുമാര്‍ പറഞ്ഞു . അനുമതി വാങ്ങാതെ തന്‍റെ […]

