ന്യൂഡല്‍ഹി: സജീവ രാഷ്ട്രീയത്തിലേക്ക് എന്ന പ്രഖ്യാപനം വന്ന ദിവസം മാത്രം ഇന്‍സ്റ്റാഗ്രാമില്‍ പ്രിയങ്ക ഗാന്ധിയെ പിന്തുടരുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ഒറ്റ രാത്രിയില്‍ പതിനായിരം പേരാണ് കൂടുതലായി പ്രിയങ്കയെ പിന്തുടര്‍ന്നത്. പ്രിയങ്കയുടെ ഇഷ്ടങ്ങളും വേഷവിധാനവും ജീവിതവും തിരഞ്ഞ് ഗൂഗിളില്‍ കയറിയവരുടെ എണ്ണവും അമ്പരപ്പിക്കുന്നതാണ്. ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും ഔദ്യോഗിക പേജ് ഇല്ലാത്ത പ്രിയങ്ക ഗാന്ധിക്ക് ഇന്‍സ്റ്റാഗ്രാമില്‍ മാത്രമാണ് ഔദ്യോഗിക അക്കൗണ്ടുള്ളത്. 2016ലാണ് പ്രിയങ്ക ഇന്‍സ്റ്റാ ഗ്രാമില്‍ ചേര്‍ന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ദിര, ദൂസരി(രണ്ടാം) ഇന്ദിര, ഇന്ത്യന്‍ ഉരുക്കുവനിതയുടെ പകര്‍പ്പ്, […]

