ആണ്‍, പെണ്‍, ട്രാന്‍സ്ജെന്‍ഡര്‍ വ്യത്യാസമില്ലാതെ സിനിമ വളരണമെന്ന് വനിതാക്കൂട്ടായ്മ

തിരുവനന്തപുരം:  ആണ്‍, പെണ്‍, ട്രാന്‍സ്ജെന്‍ഡര്‍ എന്ന വ്യത്യാസമില്ലാതെ  സിനിമ വളരണമെന്ന് വുമണ്‍ ഇന്‍ സിനിമ കളക്ടീവ്. ചലച്ചിത്രോത്സവത്തോടനുബന്ധിച്ച്‌ പ്രധാന വേദിയില്‍ നടന്ന ഓപ്പണ്‍ ഫോറത്തിലാണ് അവര്‍ ഇത് വ്യക്തമാക്കിയത്. സിനിമയില്‍ സ്ത്രീ കച്ചവട ഉപകരണം മാത്രമാകുന്നുവെന്നും വുമണ്‍ ഇന്‍ സിനിമ കളക്ടീവ് പ്രതിനിധികള്‍ പറഞ്ഞു.   സിനിമയുടെ പേരും നഗ്നതയും സെന്‍സര്‍ ചെയ്യപ്പെടുകയും അതിലെ സ്ത്രീവിരുദ്ധ സംഭാഷണങ്ങളും നിലപാടുകളും സെന്‍സര്‍ ചെയ്യപ്പെടാതെ പോകുകയുമാണെന്ന് നടി പാര്‍വതി പറഞ്ഞു. സിനിമയില്‍ സ്ത്രീ കച്ചവട ഉപകരണം മാത്രമാകുന്ന അവസ്ഥ നിലനില്‍ക്കുന്നുവെന്നായിരുന്നു […]

22-ാം കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തുടക്കമാവും

തിരുവനന്തപുരം:  ഇരുപത്തിരണ്ടാം കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തിരിതെളിയും. നിശാഗന്ധിയില്‍ ലെബനീസ് ചിത്രം ‘ദി ഇന്‍സട്ടിന്‍റെ’ പ്രദര്‍ശനത്തോടെ  പതിനാല് തീയേറ്ററുകളിലായി ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ചലച്ചിത്ര മാമാങ്കത്തിന് അനന്തപുരി ഒരുങ്ങിക്കഴിഞ്ഞു. 190 സിനിമകളാണ്  ഈ വര്‍ഷം പ്രദര്‍ശിപ്പിക്കുന്നത്. പതിനാല് സിനിമകള്‍ മാറ്റുരയ്ക്കുന്ന മത്സരവിഭാഗത്തില്‍ മലയാളത്തിന് അഭിമാനമായി സഞ്‍ജു സുരേന്ദ്രന്‍റെ ഏദനും പ്രേം ശങ്കര്‍ സംവിധാനം ചെയ്ത രണ്ടു പേരും കാഴ്ച്ചക്കാര്‍ക്ക് മുന്നിലെത്തും. അഭയാര്‍ത്ഥി പ്രശ്നം പ്രമേയമാക്കിയ കഴിഞ്ഞ മേളയുടെ സ്വീകാര്യത ഇക്കുറിയും നിലനിര്‍ത്താന്‍ വ്യത്യസ്തമായ പാക്കേജുകളാണ് അക്കാദമി ഒരുക്കിയിട്ടുള്ളത്. […]

 എസ് ദുര്‍ഗ ഐ.എഫ്.എഫ്.കെയില്‍ പ്രദര്‍ശിപ്പിക്കും

തിരുവനന്തപുരം: സനല്‍കുമാര്‍  ശശിധരന്‍ സംവിധാനം ചെയ്ത എസ് ദുര്‍ഗ കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കും. രാഷ്ട്രീയ പ്രതിരോധത്തിന്‍റെ ഭാഗമായി പ്രത്യേക പ്രദര്‍ശനം നടത്തുമെന്ന് സംസ്ഥാന ചലച്ചിത്ര അക്കാദമി അധ്യക്ഷന്‍ കമല്‍ വ്യക്തമാക്കി. പ്രദര്‍ശനം നടത്താന്‍ സനല്‍ കുമാര്‍ സമ്മതിച്ചുവെന്നും കമല്‍ അറിയിച്ചു കലയെ രാഷ്ട്രീയ പകപോക്കലിനുപയോഗിക്കരുതെന്നാണ് അക്കാദമിയുടെ നിലപാട്. ഇതിന്‍റെ ഭാഗമായാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ചിത്രത്തിന് വേണ്ടി പ്രത്യേക പ്രദര്‍ശനമാണ് ഒരുക്കുന്നത്. നേരത്തെ ഗോവയില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ നിന്നും എസ് ദുര്‍ഗയെ കേന്ദ്ര സര്‍ക്കാര്‍ വിലക്കിയിരുന്നു. രണ്ടാമതും […]

22-ാമത് അന്താരാഷ്‌ട്ര ചലച്ചിത്രമേള ഡിസംബര്‍ 8 മുതല്‍ 15 വരെ

തിരുവനന്തപുരം: ഇരുപത്തിരണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്രമേള ഡിസംബര്‍ 8 മുതല്‍ 15 വരെ നടക്കും . മുഖ്യമന്ത്രി പിണറായി വിജയന്‍ മേളയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. മേളയോടനുബന്ധിച്ച്‌ വിവിധ കലാപരിപാടികളും സംഘടിപ്പിക്കും. മേളയുടെ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നവംബര്‍ 10 ന് ആരംഭിക്കും. നവംബര്‍ 10 മുതല്‍ 24 വരെയാണ് ഡെലിഗേറ്റ് രജിസട്രേഷന്‍ നടക്കുന്നത്. 650 രൂപയാണ് ഫീസ്. വിദ്യാര്‍ത്ഥികള്‍ക്ക് 350 രൂപയും. മേളയ്ക്ക് ശേഷം രണ്ട് റീജിയണല്‍ ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുമെന്നും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ പറഞ്ഞു. ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തില്‍ […]