റിമയും ഗീതു മോഹന്‍ദാസും അമ്മയില്‍ നിന്ന് രാജിവച്ചിട്ടില്ലെന്ന് ഇടവേള ബാബു

കൊ​ച്ചി: ദിലീപിനെ തിരിച്ചെടുത്ത വിഷയവുമായി ബന്ധപ്പെട്ട് ഡബ്ല്യൂസിസി അംഗങ്ങളായ നാല് നടിമാര്‍ താരസംഘടനയായ അമ്മയില്‍ നിന്നും രാജിവച്ചുവെന്ന വാര്‍ത്തകള്‍ തള്ളി അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു രംഗത്ത്. ദിലീപ് വിവാദത്തില്‍ പ്രതിഷേധിച്ച്‌ നടിമാരായ ഭാവനയും രമ്യാ നമ്പീശനും മാത്രമാണ് അമ്മയില്‍ നിന്നും രാജിവച്ചതെന്ന് അമ്മ പ്രസിഡന്‍റ് മോഹന്‍ലാല്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇടവേള ബാബുവും ഇക്കാര്യം സ്ഥിരീകരിക്കുന്നത്. റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ് എന്നിവരുടെ രാജിക്കത്ത് ഇതുവരെ അമ്മയ്ക്ക് ലഭിച്ചിട്ടില്ലെന്നും രാജി പ്രഖ്യാപിച്ചതല്ലാതെ ഒരുകാര്യവും അവര്‍ അമ്മയുടെ […]