റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ കുറവ് വരുത്തി; ഭവന വാഹന വായ്പ നിരക്കുകള്‍ കുറഞ്ഞേക്കും

മുംബൈ: റിസര്‍വ് ബാങ്കിന്‍റെ പണനയ അവലോകന യോഗം റിപ്പോ നിരക്കില്‍ കുറവ് വരുത്തി. വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശ നിരക്കാണ് റിപ്പോ. നിരക്ക് 6.50 ശതമാനത്തില്‍ നിന്ന് 6.25 ലേക്കാണ് കുറച്ചത്. 17 മാസങ്ങള്‍ക്ക് ശേഷമാണ് റിസര്‍വ് ബാങ്ക് പലിശ നിരക്കുകളില്‍ കുറവ് വരുത്തുന്നത്. ഇത് കൂടാതെ റിസര്‍വ് ബാങ്കിന്‍റെ നയ നിലപാട് കാബിലബറേറ്റഡ് ടൈറ്റനിങ് എന്നതില്‍ നിന്ന് ന്യൂട്രലിലേക്ക് മാറ്റം വരുത്തിയിട്ടുണ്ട്. എന്നാല്‍, റിവേഴ്‌സ് റിപ്പോ, കരുതല്‍ ധനാനുപാത നിരക്ക് […]