ഇന്ത്യയിലെ ആദ്യ വനിതാ ഫോട്ടോ ജേര്‍ണലിസ്റ്റ് എന്നറിയപ്പെടുന്ന ഹോമായ് വ്യാരവാലയുടെ 104മാത് ജന്മദിനമാണ് ഇന്ന്. ക്യാമറയും പിടിച്ചു നില്‍ക്കുന്ന ഹോമായുടെ ചിത്രം കൊടുത്തുകൊണ്ട് ആണ് ഇന്നത്തെ ഗൂഗിള്‍ ഡൂഡില്‍ അവരുടെ പിറന്നാള്‍ ആഘോഷിക്കുന്നത്. 1913 ഡിസംബര്‍ 9 ന് മുംബൈയിലാണ് ഹോമായി ജനിക്കുന്നത്. ജെ. ജെ. സ്‌കൂൾ ഓഫ് ആർട്‌സ് വിദ്യാർഥിനിയായിരിക്കെയാണ് ഫോട്ടോഗ്രാഫിയിൽ ആകൃഷ്ടയാവുന്നത്. പിന്നീട് ജീവിത പങ്കാളിയായ മനേക് ഷാ വ്യാരവാല ആയിരുന്നു പ്രചോദനം. ഡാല്‍ഡ 13′ എന്ന വിളിപ്പേരില്‍ സഹപ്രവര്‍ത്തകര്‍ക്കിടയില്‍ അറിയപ്പെട്ട ഹോമായി പുരുഷന്‍മാര്‍ കൈയടക്കിവാണിരുന്ന ഫോട്ടോഗ്രാഫി […]

