ന്യൂയോര്‍ക്ക്: ഹാക്കര്‍മാരുടെ പിടിയില്‍ കുടുങ്ങി സാമൂഹ്യമാധ്യമങ്ങളിലെ ആഗോള ഭീമന്‍ ഫേസ്ബുക്ക്. 5 കോടി ആളുകളുടെ പ്രൊഫൈല്‍ വിവരങ്ങള്‍ അവരുടെ അനുമതിയില്ലാതെ ചോര്‍ന്നതായി ഫേസ്ബുക്ക് അറിയിച്ചു. നേരത്തെ ഉണ്ടായ കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദത്തിന് ശേഷമാണ് ഈ പുതിയ സുരക്ഷാ വീഴ്ച. ഫേസ്ബുക്കിന് വന്‍ സുരക്ഷാ വീഴ്ച പറ്റിയതായി സി.ഇ.ഒ സുക്കര്‍ബര്‍ഗ് തന്നെ വ്യക്തമാക്കി. ഹാക്ക് ചെയ്യപ്പെട്ട വിവരം ഫേസ്ബുക്ക് തന്നെയാണ് ഔദ്യോഗികമായി പുറത്ത് വിട്ടിരിക്കുന്നത്. ഫേസ്ബുക്ക് കോഡിലെ സുരക്ഷാവീഴ്ച്ചയിലൂടെ സ്‌പെഷ്യല്‍ ഡിജിറ്റല്‍ കീ വിവരങ്ങള്‍ കരസ്ഥമാക്കിയ ഹാക്കര്‍മാര്‍ പാസ് […]
Tag: hackers
കാമുകിക്ക് പിറന്നാള്‍ ആശംസകള്‍ നേരാന്‍ കാമുകന്‍ സര്‍വ്വകലാശാല വെബ്‌സൈറ്റ് ഹാക്ക് ചെയ്തു
ന്യൂഡല്‍ഹി: കാമുകിമാര്‍ക്ക് പിറന്നാള്‍ ആശംസിക്കാന്‍ ഇതിലും വലിയ മാര്‍ഗം സ്വപ്‌നങ്ങളില്‍ മാത്രമെന്നാണ് ഹാക്കിങ് വാര്‍ത്തയറിഞ്ഞ ഓരോരുത്തരും പറയുന്നത്. ചൊവ്വാഴ്ച്ച അര്‍ധരാത്രിയോടെയായിരുന്നു ജാമിയ മിലിയ ഇസ്ലാമിക യൂണിവേഴ്‌സിറ്റിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത്. വെബ്‌സൈറ്റിന്‍റെ ഹോംപേജില്‍ പൂജ എന്ന പെണ്‍കുട്ടിക്ക് ജന്മദിനം ആശംസിക്കുകയായിരുന്നു ഹാക്കര്‍ ചെയ്തത്. ഇതോടെ കാമുകിക്ക് പിറന്നാള്‍ ആശംസിക്കാന്‍ യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റ് ഹാക്ക് ചെയ്തത് കാമുകനാണെന്ന് വ്യക്തമായി. ആരോ ഒരാള്‍ ഇത് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെ സംഭവം വൈറലായി. പെണ്‍കുട്ടി ഭാഗ്യവതിയാണെന്നും അല്ലെങ്കില്‍ […]
യൂടൂബിലെ എക്കാലത്തേയും ഹിറ്റ് ‘ഡെസ്പാസിറ്റോ’ ഹാക്ക് ചെയ്യപ്പെട്ടു
യൂടൂബില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ച ‘ഡെസ്പാസിറ്റോ’ എന്ന സംഗീത വീഡിയോ ഹാക്ക് ചെയ്യപ്പെട്ടു. ഏറെ സമയത്തിന് ശേഷം നിര്‍മാതാക്കളായ വെവോ വീഡിയോ തിരിച്ചെത്തിച്ചിട്ടുണ്ട്. അടുത്തിടെയാണ് വീഡിയോയ്ക്ക് 500 കോടി വ്യൂസ് കഴിഞ്ഞത്. മുഖംമൂടി ധരിച്ച് തോക്ക് ചൂണ്ടി നില്‍ക്കുന്ന അഞ്ച് ആളുകളുടെ ചിത്രമായിരുന്നു ഗാനം എടുക്കുമ്പോള്‍ കാണാന്‍ സാധിച്ചിരുന്നത്. പ്രോസോക്‌സും കുറോയിഷും ചേര്‍ന്ന് ഹാക്ക് ചെയ്തിരിക്കുന്നുവെന്നും സന്ദേശമുണ്ടായിരുന്നു. അതിന് താഴെ സ്വതന്ത്ര പലസ്തീന്‍ എന്നും എഴുതപ്പെട്ടിരുന്നു. എന്നാല്‍ ഗാനം പൂര്‍വ സ്ഥിതിയിലാക്കാന്‍ നിര്‍മാതാക്കള്‍ക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ജനുവരിയില്‍ മാത്രം […]
സിനിമകളുടെ വ്യാജപതിപ്പുകള്‍ ഇന്‍റര്‍നെറ്റ് വഴി പ്രചരിപ്പിക്കുന്ന പൈറസി മാഫിയ അറസ്റ്റില്‍
തിരുവനന്തപുരം: തെന്നിന്ത്യന്‍ സിനിമകളുടെ വ്യാജപതിപ്പുകള്‍ പകര്‍ത്തി ഇന്‍റര്‍നെറ്റ് വഴി പ്രചരിപ്പിച്ച് കോടികള്‍ സമ്പാദിച്ച തമിഴ് റോക്കേഴ്സ് പ്രധാന അഡ്മിന്‍ ഉള്‍പ്പെടെയുള്ളവരെ ആന്‍റി പൈറസി സെല്‍ അറസ്റ്റ്ചെയ്തു. തമിഴ്നാട് വില്ലുപുറം സ്വദേശി കാര്‍ത്തി, കൂട്ടാളികളായ സുരേഷ്, ടി എന്‍ റോക്കേഴ്സ് ഉടമ പ്രഭു, ഡിവിഡി റോക്കേഴ്സ് ഉമടകളായ തിരുനെല്‍വേലി സ്വദേശികള്‍ ജോണ്‍സണ്‍, മരിയ ജോണ്‍ തുടങ്ങിയവരാണ് പിടിയിലായത്. തമിഴ് റോക്കേഴ്സ്, ടി എന്‍ റോക്കേഴ്സ്, ഡി വി ഡി റോക്കേഴ്സ് തുടങ്ങിയ സൈറ്റുകളില്‍ വരുന്ന പരസ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് […]




