ബാഹുബലി എന്ന ചിത്രത്തിലൂടെ എല്ലാവരുടെയും പ്രിയങ്കരനായ റാണ ദഗുബതിയുടെ പുതിയ ചിത്രം ‘ഹാത്തി മേരി സാത്തി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. ആനയോടൊപ്പം നില്‍ക്കുന്ന കിടിലന്‍ പോസ്റ്ററാണ് റാണ പങ്കുവെച്ചിരിക്കുന്നത്. പുതുവര്‍ഷത്തില്‍ പുതിയ കഥയുമായി എത്തുകയാണെന്നാണ് താരം ട്വീറ്ററില്‍ കുറിച്ചത്. ആനയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട കഥ പറയുന്ന ചിത്രമാണ് ഹാത്തി മേരി സാത്തി. പ്രഭു സോളമന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം യഥാര്‍ത്ഥ കഥകളില്‍ നിന്നാണ് ഉള്‍തിരിഞ്ഞിരിക്കുന്നത്. മനുഷ്യനും മൃഗവും തമ്മിലുള്ള ബന്ധം തന്നെയാണ് ഈ ചിത്രത്തിന്‍റെ ഇതിവൃത്തം. എന്നാല്‍ രാജേഷ് […]

