വാഷിംഗ്ടണ്‍: തൊഴില്‍ വൈദഗ്ധ്യം ആവശ്യമുള്ള മേഖലകളില്‍ വിദേശികളെ നിയമിക്കുന്നതിനായി യുഎസ് അനുവദിക്കുന്ന താത്ക്കാലിക തൊഴില്‍ വിസയായ എച്ച്-1 ബി വിസയ്ക്ക് ഇന്നു മുതല്‍ അപേക്ഷിക്കാം. ചെറിയ തെറ്റുകള്‍ക്ക് പോലും അപേക്ഷ തള്ളാനാണ് സാധ്യത. അതിനാല്‍ തന്നെ തിരസ്‌കരിക്കപ്പെടുന്ന അപേക്ഷകളുടെ എണ്ണത്തില്‍ ഇത്തവണ വന്‍ വര്‍ധനവ് ഉണ്ടായേക്കും. ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്കെതിരെ യുഎസില്‍ ജനവികാരം ഉയര്‍ത്തി വിട്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യന്‍ കമ്പനികളുടെ അപേക്ഷയിന്മേലുള്ള പരിശോധന കൂടുതല്‍ കര്‍ശനമാകാനാണ് സാധ്യത. പിന്നീട് വിസ ഇന്‍റര്‍വ്യൂവിനും പാസ്‌പോര്‍ട്ട് സ്റ്റാംപിംഗിനും എത്തുമ്പോള്‍ കഴിഞ്ഞ അഞ്ച് […]

