‘ബീഫും പോര്‍ക്കും കഴിച്ചിരുന്ന നെഹ്‌റുവിനെ പണ്ഡിറ്റെന്ന് വിളിക്കരുത്’: ഗ്യാന്‍ ദേവ് അഹൂജ

ജയ്പൂര്‍: മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ പണ്ഡിറ്റെന്ന് വിളിക്കരുതെന്ന് ബിജെപി എംഎല്‍എ ഗ്യാന്‍ ദേവ് അഹൂജ. നെഹ്‌റു പണ്ഡിറ്റല്ലെന്നും അദ്ദേഹത്തിന്റെ പേരിന് മുന്നില്‍ കോണ്‍ഗ്രസ് ചാര്‍ത്തിക്കൊടുത്ത വിശേഷണം മാത്രമാണതെന്നുമായിരുന്നു അഹൂജയുടെ പ്രസ്താവന. ‘നെഹ്‌റു ഒരിക്കലും പണ്ഡിറ്റല്ല. ബീഫും പോര്‍ക്കും കഴിച്ചിരുന്ന നെഹ്‌റുവിന് പണ്ഡിറ്റാകാന്‍ സാധിക്കില്ല. അദ്ദേഹത്തിന്‍റെ പേരിന് മുന്നില്‍ കോണ്‍ഗ്രസ് ചാര്‍ത്തിക്കൊടുത്ത വിശേഷണം മാത്രമാണത്,’ ബിജെപി ആസ്ഥാനത്ത് സംസാരിക്കവെ അഹൂജ പറഞ്ഞു. ജാതീയതയുടെ പേരുപറഞ്ഞാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അഹൂജ ആരോപിച്ചു. രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള […]

ലോകത്തെ ആദ്യത്തെ ആദിവാസി നേതാവ് ഹനുമാന്‍: ഗ്യാന്‍ ദേവ് അഹൂജ

ജയ്‌പൂര്‍: ലോകത്തെ ആദ്യത്തെ ആദിവാസി നേതാവ് ഹനുമാനാണെന്ന് ബി.ജെ.പി എം.എല്‍.എ. രാജസ്ഥാനിലെ രാംഗഢ് എം.എല്‍.എ ഗ്യാന്‍ ദേവ് അഹൂജയാണ് വിചിത്രവാദവുമായി രംഗത്തെത്തിയത്. ആദിവാസികള്‍ക്കിടയിലെ ആദ്യ ദിവ്യനും ഹനുമാന്‍ ആയിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശ്രീരാമനെ ചിത്രകൂടത്തില്‍ നിന്നും ദക്ഷിണ ഭാഗത്തേക്ക് വനവാസത്തിനായി അയക്കപ്പെട്ടപ്പോഴാണ് ഹനുമാന്‍ ത ഗോത്രസേന രൂപീകരിച്ചതെന്നും ശ്രീരാമന്‍ അവര്‍ക്ക് പരിശീലനം നല്‍കിയിരുന്നുവെന്നും ഗ്യാന്‍ ദേവ് കൂട്ടിച്ചേര്‍ത്തു. പട്ടിക വര്‍ഗ- പട്ടികജാതി വിഭാഗങ്ങള്‍ അവരുടെ ദെെവമായി കാണുന്നത് ഡോ. ബി. ആര്‍ അംബേദ്കറെയാണ്. എന്നാല്‍ അവരുടെ നേതാവും […]