തിരുവനന്തപുരം : തിരുവനന്തപുരം ജിവി രാജ സ്‌കൂളില്‍ ഭക്ഷ്യവിഷബാധയുണ്ടായ സംഭവത്തില്‍ പ്രിന്‍സിപ്പല്‍ സിഎസ് പ്രദീപിനെതിരെ നടപടി. പ്രിന്‍സിപ്പലിനെ ജിവി രാജ സ്കൂളില്‍ നിന്നും സ്ഥലം മാറ്റി. കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷനിലേക്കാണ് സ്ഥലംമാറ്റിയത്. സ്കൂളിലെ ഭക്ഷ്യവിഷബാധയില്‍ പ്രിന്‍സിപ്പലിന്‍റെ പങ്ക് സംശയകരമാണെന്നും, ഭക്ഷ്യവിഷബാധ വിശദമായി അന്വേഷിക്കണമെന്നും പൊലീസ് സ്പെഷല്‍ ബ്രാഞ്ച് ഇന്നലെ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. ഭക്ഷണത്തില്‍ മായം കലര്‍ത്തുന്നത് പ്രിന്‍സിപ്പല്‍ സി എസ് പ്രദീപാണെന്നാണ് സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ സംശയം പ്രകടിപ്പിച്ചത്. […]

