ദുബായ്: കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്ത മുലയൂട്ടല്‍ കവര്‍ ചിത്രമുള്ള ഗൃഹലക്ഷ്മി ഗള്‍ഫ് വിപണിയില്‍ എത്തിയത് വ്യത്യസ്ത രീതിയില്‍. ഗൃഹലക്ഷ്മി ഗള്‍ഫ് വിപണിയില്‍ എത്തിയപ്പോള്‍ മുലയൂട്ടുന്ന ചിത്രം മറച്ചാണ് പ്രസിദ്ധീകരണം നല്‍കിയിരിക്കുന്നത്. മറ്റ് ഭാഷാ പ്രസിദ്ധീകരണങ്ങളെ അപേക്ഷിച്ച് മലയാളം മാഗസിനുകള്‍ക്ക് ഗള്‍ഫില്‍ നല്ല പ്രചാരമുണ്ട്. എന്നാല്‍ വില്‍ക്കണമെങ്കില്‍ ശരിയത്ത് നിയമം കര്‍ശനമായി പാലിക്കണമെന്ന് മാത്രം. ലോക വനിതാ ദിനത്തോട് അനുബന്ധിച്ച് കേരളത്തോട് തുറിച്ചുനോക്കരുത് ഞങ്ങള്‍ക്കും മുലയൂട്ടണം എന്ന ക്യാംപെയ്ന്‍റെ ഭാഗമായാണ് ഈ മാസിക മുലയൂട്ടല്‍ ചിത്രം പ്രസിദ്ധീകരിച്ചത്. […]

