കടബാധ്യത; കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് വില്‍ക്കാന്‍ തീരുമാനം

തിരുവനന്തപുരം: കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് അടക്കം ഐഎല്‍ ആന്‍ഡ് എഫ്എസിന്‍റെ സംസ്ഥാനത്തെ ആസ്തികള്‍ വില്‍പനയ്ക്ക്. ഇത് സംബന്ധിച്ച് കമ്പനി താല്‍പര്യപത്രം ക്ഷണിച്ചു. പുതിയ തീരുമാനം പ്രതീക്ഷിച്ചില്ലെന്നും, സംസ്ഥാന സര്‍ക്കാരിന്‍റെ അനുമതിയോടെ മാത്രമെ സ്റ്റേഡിയം സമുച്ചയത്തിന്‍റെ കൈവശാവകാശം മറ്റൊരുകമ്പനിക്ക് നല്‍കാനാകൂയെന്നും കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ അജയ് പത്മനാഭന്‍ വ്യക്തമാക്കി. രാജ്യാന്തര ക്രിക്കറ്റിനും സാഫ് ഫുട്‌ബോളിനും ദേശീയ ഗെയിംസിന്‍റെ ഉദ്ഘാടന സമാപനച്ചടങ്ങുകള്‍ക്കും വേദിയായിട്ടുള്ളതാണ് കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്. മുന്നൂറ്റിത്തൊണ്ണൂറുകോടിരൂപ ചെലവിട്ട് നിര്‍മിച്ച സ്റ്റേഡിയത്തോടൊപ്പം 490 കോടിരൂപയുടെ […]

കാര്യവട്ടം ഏകദിനം; ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിനത്തിന്‍റെ ടിക്കറ്റ് നിരക്കുകള്‍ കെസിഎ പ്രഖ്യാപിച്ചു. 1,000, 2,000, 3,000, 6,000 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍ . തിരുവനന്തപുരത്ത് ചേര്‍ന്ന കെസിഎ ജനറല്‍ ബോഡി യോഗമാണ് നിരക്കുകള്‍ നിശ്ചയിച്ചിരിക്കുന്നത്‌. നവംബര്‍ ഒന്നിനാണ് ഏകദിന മത്സരം നടക്കുന്നത്. ആയിരം രൂപ ടിക്കറ്റ് വാങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് 50 ശതമാനം ഇളവ് നല്‍കും. മത്സരത്തിന്‍റെ ലാഭത്തിലെ ഒരു വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്നും കെസിഎ അറിയിച്ചു.