കണ്ണൂര്‍: ഗോ എയറിന്റെ കണ്ണൂര്‍-അബുദാബി സര്‍വീസുകള്‍ മാര്‍ച്ച് ഒന്നുമുതല്‍ ആരംഭിക്കും. ഗോ എയറിന്റെ ഇരുപത്തിയെട്ടാമതു സര്‍വീസും, നാലാമത് അന്തര്‍ദേശീയ സര്‍വീസുമാണ് മാര്‍ച്ച് ഒന്നിന് ആരംഭിക്കുന്നത്. ഫെബ്രുവരി അവസാനം ഗോ എയര്‍ കണ്ണൂര്‍ മസ്കറ്റ് സര്‍വീസും ആരംഭിക്കുന്നതാണ്. 6999 രൂപ മുതലാണ് വിമാന ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. ആഴ്ച്ചയില്‍ നേരിട്ടുള്ള നാല് സര്‍വീസുകളാണ് ഗോ എയര്‍ ഒരുക്കുന്നത്. ഗോ എയറിന്റെ വളര്‍ച്ച ശക്തിപ്പെടുത്തുന്നതോടൊപ്പം യാത്രകാര്‍ക്ക് മികച്ച യാത്രാനുഭവവും കമ്പനി ഒരുക്കുന്നു. അബുദാബിയിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ ആരംഭിക്കുവാന്‍ സാധിച്ചതില്‍ അതിയായ […]

