ഗുജറാത്ത്: ഓണ്‍ലൈന്‍ ഗെയിമായ പബ്ജി നിരോധിച്ചുവെന്ന് ഉറപ്പാക്കണമെന്ന് ജില്ലാ അധികൃതര്‍ക്ക് സര്‍ക്കുലര്‍ നല്‍കി ഗുജറാത്ത് സര്‍ക്കാര്‍. പ്ലെയര്‍ അണ്‍നോണ്‍ഡ് ബാറ്റില്‍ ഗ്രൗണ്ട് എന്ന ഗെയിമിന്‍റെ ചുരുക്കപ്പേരാണ് പബ്ജി. യുവാക്കള്‍ക്കും കുട്ടികള്‍ക്കുമിടയില്‍ ഈ ഗെയിമിന് വന്‍ പ്രചാരമാണുള്ളത്. സംസ്ഥാനത്തെ ബാലാവകാശ കമ്മീഷന്‍റെ നിര്‍ദ്ദേശപ്രകാരമാണ് പ്രാഥമിക വിദ്യാഭ്യാസ വകുപ്പ് ഈ സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്. പ്രൈമറി സ്‌കൂളുകളില്‍ ഈ ഗെയിം പൂര്‍ണ്ണമായി നിരോധിക്കാനാണ് സര്‍ക്കുലറിന്‍റെ ഉള്ളടക്കം. പഠനത്തെ വളരെ പ്രതികൂലമായി ബാധിക്കുന്നു എന്നും കുട്ടികളെ ഈ ഗെയിം അടിമയാക്കി വച്ചിരിക്കുകയാണെന്നും നിരോധനത്തിന് […]

