ഭക്ഷണത്തിലെ അലര്‍ജി; ഗായകന്‍ സോനു നിഗത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഒഡീഷ: ഗായകന്‍ സോനു നിഗത്തിനെ ഭക്ഷണത്തിലെ അലര്‍ജി മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയിലെ നാനാവതി ആശുപത്രിയില്‍ ആണ് സോനുവിനെ പ്രവേശിപ്പിച്ചത്. ചിത്രം സോനു തന്നെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. ഒഡീഷയിലെ ജയ്പൂരില്‍ വച്ച്‌ ഒരു പാര്‍ട്ടിയ്ക്കിടെ കടല്‍ വിഭവങ്ങളടങ്ങിയ ഭക്ഷണം കഴിച്ചതോടെയാണ് പ്രശനങ്ങള്‍ തുടങ്ങിയത്. ഇടത് കണ്ണിന് വീക്കം ഉണ്ടെന്നും ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും സോനു നിഗം പോസ്റ്റിലൂടെ വ്യക്തമാക്കി. അലര്‍ജിക്കിടയാക്കുന്ന ഭക്ഷണങ്ങള്‍ ആരും കഴിക്കരുതെന്നും അദ്ദേഹം പറഞ്ഞു. തനിക്കു സീ ഫുഡ് അലര്‍ജിയാണ് തന്നെ പരിചരിച്ച ഡോക്ടര്‍മാര്‍ക്കും […]

മാരമ്മ ക്ഷേത്രത്തിലെ ഭക്ഷ്യവിഷബാധ; പൂജാരി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍

കര്‍ണാടക: മാരമ്മ ക്ഷേത്രത്തിലെ പ്രസാദത്തില്‍ ഭഷ്യവിഷബാധയുണ്ടായ സംഭവത്തില്‍ പൂജാരി ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റിലായി. ക്ഷേത്രകമ്മിറ്റി പ്രസിഡന്‍റ ഹിമ്മാടി മഹാദേവസ്വാമിയുടെ നിര്‍ദ്ദേശപ്രകാരമാണ് പ്രസാദത്തില്‍ വിഷം കലര്‍ത്തിയതെന്ന് ക്ഷേത്രപൂജാരി പൊലീസിന് മൊഴി നല്‍കി. പൂജാരി ദൊഡ്ഡയ്യ അടക്കം 4 പേരാണ് അറസ്റ്റിലായത്. കര്‍ണാടകയിലെ ചാമരാജനഗറില്‍ ഭക്ഷ്യവിഷബാധയേറ്റ് 15 പേരാണ് മരിച്ചത്. ഗ്രാമത്തിലെ മാരമ്മ ക്ഷേത്രത്തില്‍ നടന്ന പൂജാകര്‍മ്മങ്ങള്‍ക്കൊടുവില്‍ പ്രസാദം കഴിച്ചവര്‍ക്കാണ് വിഷബാധയേറ്റത്. നൂറിനടുത്ത് ആളുകള്‍ ചികിത്സക്ക് വിധേയരാവുകയും ചെയ്തു . മാരമ്മ ക്ഷേത്രത്തില്‍ പുതിയ കെട്ടിടത്തിന്‍റെ തറക്കല്ലിടീല്‍ ചടങ്ങിന്‍റെ ഭാഗമായാണ് […]

കര്‍ണാടകയില്‍ ക്ഷേത്ര പ്രസാദം കഴിച്ചു മരിച്ചവരുടെ എണ്ണം 12 ആയി

കര്‍ണാടക: കര്‍ണാടകയില്‍ 11പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിലെ അന്വേഷണം നിര്‍ണായക വഴിത്തിരിവിലേക്ക്. ക്ഷേത്രത്തില്‍ വിതരണം ചെയ്ത പ്രസാദത്തില്‍ വിഷം കലര്‍ത്തിയതായാണ് കണ്ടെത്തല്‍. കീടനാശിനിയാണ് കലര്‍ത്തിയിരുന്നത്. രണ്ട് പേരെ സംഭവത്തില്‍ പോലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യുകയാണ്. 80 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരില്‍ എട്ടുപേരുടെ സ്ഥിതി അതീവ ഗുരുതരാവസ്ഥയിലാണ്. മരിച്ചവരില്‍ ക്ഷേത്രത്തിലെ താല്‍ക്കാലിക പാചകക്കാരനായ പുട്ടസ്വമിയുടെ 12 വയസ്സുകാരിയായ മകള്‍ നളിനിയും ഉള്‍പ്പെടുന്നു. പ്രസാദം വിതരണം ചെയ്യുന്നതിന് മുമ്പ് താന്‍ രുചിച്ചുനോക്കിയിരുന്നു, മണത്തില്‍ ചെറിയ വ്യത്യാസം ഉണ്ടായിരുന്നെങ്കിലും […]