കൊച്ചി: കേരളത്തിലെ ദൃശ്യമാധ്യമരംഗത്ത് പുതിയ മത്സരത്തിന് തുടക്കമിട്ട് മലയാളികള്‍ ഏറെ നാളായി കാത്തിരിക്കുന്ന ഫ്ലവേഴ്‌സ് ഗ്രൂപ്പില്‍ നിന്നുള്ള വാര്‍ത്താ ചാനല്‍, ‘ട്വന്‍റി ഫോര്‍’ ഓഗസ്റ്റ് നാലിന് സംപ്രേഷണം ആരംഭിക്കും. ഇന്ത്യന്‍ മാധ്യമരംഗത്ത് കാഴ്ചയുടെ വസന്തം തീര്‍ത്ത് മുന്‍നിര ചാനലായി മാറിയ ഫ്ലവേഴ്‌സിന്‍റെ ചുവടുപിടിച്ച് തന്നെയാകും ‘ട്വന്‍റി ഫോര്‍’ ന്യൂസ് ചാനലിന്‍റെ പ്രവര്‍ത്തനവുമെന്ന് മാനേജിംഗ് ഡയറക്ടര്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍ അറിയിച്ചു. അതിനൂതനമായ സാങ്കേതിക വിദ്യയുടെ പിന്‍ബലത്തോടെ ലോകനിലവാരമുള്ള വാര്‍ത്താ ചാനലാവും ‘ട്വന്‍റി ഫോര്‍’. മലയാള ടെലിവിഷന്‍ രംഗത്ത് […]

