കൊച്ചി: കൊച്ചി തോപ്പുംപടി ഹാര്‍ബറില്‍നിന്നു മത്സ്യബന്ധത്തിനുപോയ 150 ബോട്ടുകളുമായി ബന്ധപ്പെട്ട് ആശങ്ക. ന്യൂനമര്‍ദം തീരത്തേക്ക് അടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിലും ഇവരുമായി ബന്ധപ്പെടാന്‍ ഇതേവരെ കഴിഞ്ഞിട്ടില്ല. ലക്ഷദ്വീപ് മുതല്‍ ഗുജറാത്ത് വരെയുള്ള തീരങ്ങളിലാണ് ഇവര്‍ മത്സര്യബന്ധനം നടത്തുന്നതെന്നാണു സൂചന. ഈ മേഖലയിലൂടെയാണ് ന്യൂനമര്‍ദം രൂപപ്പെടുകയും കടന്നുപോകുകയും ചെയ്യുന്നത്. കൊച്ചിയില്‍നിന്നു പോയ 600 ബോട്ടുകളില്‍ 300 ബോട്ടുകളാണ് ഇതുവരെ മടങ്ങിയെത്തിയിട്ടുള്ളത്. അതേസമയം, നീണ്ടകരയില്‍നിന്നുപോയ നൂറോളം ബോട്ടുകള്‍ തിരിച്ചെത്തിയില്ല. എന്നാല്‍ ഇവയുമായി ബന്ധം പുലര്‍ത്താന്‍ കഴിയുന്നുണ്ട്. പത്തു ദിവസം മുമ്പുവരെ മത്സ്യബന്ധനത്തിനുപോയ ഇനിയും ബോട്ടുകളാണ് […]