കുടുംബ വഴക്ക്; മകന് പിന്നാലെ അമ്മയും ആ​ത്മ​ഹ​ത്യ ചെയ്തു

ത​ല​ശേ​രി: കുടുംബ വഴക്കില്‍ മനംനൊന്ത് മ​ക​ന്‍ ആ​ത്മ​ഹ​ത്യ ചെയ്തതിനു പിന്നാലെ അമ്മയും ജീവനൊടുക്കി. ത​ല​ശേ​രി വ​ട​ക്കു​മ്പാ​ട് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​നു സ​മീ​പം എ​നി​ക്കോ​ള്‍ റോ​ഡി​ല്‍ ഹ​ര്‍​ഷ നി​വാ​സി​ല്‍ ര​വി​യു​ടെ ഭാ​ര്യ ബി​ന്ദു​(45) ആണ് മകന്‍റെ മരണം താങ്ങാനാവാതെ ജീവനൊടുക്കിയത്. ഇന്ന് പു​ല​ര്‍​ച്ചെ 2.45 ഓ​ടെ വീ​ട്ടി​ല്‍ നി​ന്നും 200 മീ​റ്റ​ര്‍ അ​ക​ലെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പറമ്പി​ലെ കി​ണ​റ്റി​ല്‍ ബിന്ദുവിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മാതാപിതാക്കള്‍ തമ്മിലുള്ള കലഹത്തില്‍ മനംനൊന്താണ് പതിനെട്ടുകാരനായ ബി​ന്ദു​വി​ന്‍റെ മ​ക​ന്‍ അ​ഭി​ന്‍ രാ​ജ് വീ​ട്ടി​നു​ള്ളി​ല്‍ […]