ഡോക്ടര്‍ ചമഞ്ഞ് ചികിത്സ നടത്തിയ നഴ്സ് പോലിസ് പിടിയില്‍

ഇടുക്കി: മൂന്നു വർഷത്തോളമായി ഡോക്ടർ ചമഞ്ഞ് ചികിത്സ നടത്തുകയായിരുന്ന നേഴ്സ് പോലീസിന്‍റെ പിടിയിലായി. ഇടുക്കി ശാന്തൻപാറയിൽ നിരഞ്ജന ക്ലിനിക്ക് നടത്തി വരികയായിരുന്ന കാന്തിപ്പാറ കൈതവളപ്പിൽ ബിനി ജെയ്‌സണെയാണ് ശാന്തൻപാറ എസ് ഐ ബി വിനോദ്‌കുമാർ അറസ്റ്റ് ചെയ്തത്. സേനാപതി പഞ്ചായത്തിലെ മുക്കുടിലിൽ മൂന്ന് വർഷമായി ഡോക്ടർ ചമഞ്ഞ് ചികിത്സ നടത്തിവരികയായിരുന്നു ഇവർ. കഴിഞ്ഞ ദിവസം മുക്കുടിൽ സ്വദേശിനിയായ എൺപത്തിരണ്ടുകാരിക്ക് വീടിനുള്ളിൽ വീണ് തലയ്ക്ക് പരിക്കേറ്റിരുന്നു. ബന്ധുക്കൾ വയോധികയെ ബിനിയുടെ ക്ലിനിക്കിൽ എത്തിച്ചു. ബോധം നഷ്ടപ്പെട്ട വീട്ടമ്മയുടെ മുറിവ് […]