ന്യൂഡല്‍ഹി: വിവാഹേതര ബന്ധം കുറ്റകരമാക്കുന്ന ഐപിസി 497 വകുപ്പിനെതിരായ ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ വാദം അടുത്തയാഴ്ചയും തുടരും. വിവാഹേതരബന്ധത്തില്‍ പുരുഷന്‍ മാത്രം കുറ്റക്കാരനാകുന്ന 497ാം വകുപ്പിന്‍റെ സാധുതയെ വാദത്തിനിടെ സുപ്രീംകോടതി ചോദ്യം ചെയ്തു. ഒരേ പ്രവൃത്തിയില്‍ ഏര്‍പ്പെട്ട പുരുഷനെ കുറ്റക്കാരനും സ്ത്രീയെ ഇരയായും കണക്കാക്കുന്നത് എങ്ങനെയെന്നായിരുന്നു സുപ്രീംകോടതിയുടെ ചോദ്യം. വിവാഹ ബന്ധം നിലനിര്‍ത്താന്‍ സ്ത്രീക്കും പുരുഷനും തുല്യ ഉത്തരവാദിത്തമാണെന്നും വിവാഹേതര ലൈഗിംക ബന്ധത്തില്‍ സ്ത്രീ ഏര്‍പ്പെട്ടാല്‍ അന്യ പുരുഷനെ മാത്രം എങ്ങനെ ശിക്ഷിക്കും എന്നും കോടതി ചോദിച്ചു. […]

