കാബൂളില്‍ ഇരട്ടസ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്‌……

അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ ഇരട്ടസ്ഫോടനം, നിരവധി പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കാബൂളിലെ  പവര്‍ലൈന്‍ പദ്ധതിക്കെതിരെ ഷിയാ സമൂഹം നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെയാണ് സ്‌ഫോടനം നടന്നത്. സംഭവത്തില്‍ 30 ല്‍ അധികം പേര്‍ക്ക് പരിക്കേറ്റതായാണ് അറിയുന്നത് ഇവരെ ആശുപത്രിയിലേക്ക് മാറ്റി. മൂന്ന് പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. സംഭവം നടന്ന ദേമസാങ് മേഖലയില്‍ രണ്ട് തവണ സ്‌ഫോടനം നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ചാവേര്‍ ആക്രമണമാണ് നടന്നതെന്നും സമരക്കാര്‍ക്കിടയിലേക്ക് എത്തിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ബാമിയാനില്‍ നിന്ന് കാബൂളിലേക്ക് ഈ  പ്രദേശത്ത് കൂടി 500 […]