കൊച്ചി: ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ വാര്‍ത്താസമ്മേളനം നടത്തിയ യുവതികള്‍ക്കൊപ്പമുണ്ടായിരുന്ന യുവാവിനു നേരെ ആക്രമണം. നിലമ്പൂര്‍ കാരക്കോട് സ്വദേശി സംഗീതിന് നേരെയാണ് ആക്രമണമുണ്ടായത്. കാരക്കോട് ഉത്സവത്തിനിടെയായിരുന്നു സംഗീതിനെ ആക്രമിച്ചത്. പരിക്കേറ്റ സംഗീതിനെ നിലമ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാര്‍ത്താസമ്മേളനം നടത്തിയതിനു പിന്നാലെ സംഗീത് ജോലിചെയ്യുന്ന സ്ഥാപനത്തിലേക്ക് നാമജപപ്രതിഷേധം നടന്നിരുന്നു. കണ്ണൂര്‍ സ്വദേശി രേഷ്മാ നിശാന്ത് അടക്കമുള്ള മൂന്നു യുവതികളാണ് കൊച്ചിയില്‍ വാര്‍ത്താസമ്മേളനം നടത്തിയത്. ഇവർക്കൊപ്പം സംഗീത് എത്തിയിരുന്നു. ശബരിമലയില്‍ പോകുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്ന ഇവര്‍ പിന്നീട് ഇതില്‍നിന്ന് പിന്‍മാറിയിരുന്നു […]
Tag: ernakulam press club
ശബരിമല സന്ദര്‍ശനം; വ്രതം തുടരും,മല കയറുംവരെ മാല ഊരില്ല
കൊച്ചി: ശബരിമല ദര്‍ശനത്തിനു താല്‍പര്യമുണ്ടെന്ന് കാട്ടി യുവതികള്‍ എറണാകുളത്ത് മാധ്യമസമ്മേളനം നടത്തി. കണ്ണൂരില്‍നിന്നുള്ള രേഷ്മ നിശാന്ത്, ഷനില, കൊല്ലത്തുനിന്നുള്ള ധന്യ എന്നീ മൂന്നുപേരാണ് മാധ്യമങ്ങള്‍ക്കുമുന്‍പിലെത്തി തങ്ങളുടെ താല്‍പര്യം അറിയിച്ചത്. തുടക്കം മുതല്‍തന്നെ അധികാരികളോട് തങ്ങളുടെ ആവശ്യം അറിയിച്ചിരുന്നു. സര്‍ക്കാരും പൊലീസും വിശ്വാസികളും ഞങ്ങളുടെ വിശ്വാസം എന്താണെന്നു മനസ്സിലാക്കി കൂടെ നില്‍ക്കുമെന്നാണ് കരുതുന്നതെന്ന് ഇവര്‍ അറിയിച്ചു. മാത്രമല്ല, അതു സാധ്യമാകുന്നതുവരെ വ്രതം തുടരുമെന്നും മാല അഴിക്കില്ലെന്നും ഇവര്‍ അറിയിച്ചു. ഒരുപാട് മാനസിക സമ്മര്‍ദ്ദത്തിലൂടെയാണു മുന്നോട്ടുപോകുന്നതെന്ന് രേഷ്മ നിശാന്ത് പറഞ്ഞു. […]


