ന്യൂഡല്‍ഹി: നടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ നിര്‍മാതാവിന് ഏഴ് വര്‍ഷം തടവ്. ജനപ്രിയ ഹിന്ദി സീരിയലായിരുന്ന ഏക് വീര്‍ കി അര്‍ദാസ് വീരയുടെ നിര്‍മാതാവ് മുകേഷ് മിശ്രയ്ക്കാണ് തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. സീരിയല്‍ സെറ്റിലെ മേക്കപ് മുറിയില്‍ വച്ച് 31കാരിയായ ജൂനിയര്‍ ആര്‍ട്ടിസ്റ്റിനെ പീഡിപ്പിച്ചുവെന്നാണ് കേസ്. 2012 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. സീരിയല്‍ സെറ്റിലേക്ക് ആര്‍ട്ടിസ്റ്റുകളെ പതിവായി ബസ്സിലാണ് കൂട്ടിക്കൊണ്ടുപോകുന്നത്. ഒരു ദിവസം ബസ് വൈകുമെന്ന് പറഞ്ഞ് നടിയെ ബൈക്കില്‍ കൊണ്ടുപോയി സ്റ്റുഡിയോയില്‍ വച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. […]

