വിപണിയില്‍ പ്ലാസ്റ്റിക് മുട്ടയ്ക്ക് പിന്നാലെ ക്രാക്ക്ഡ് മുട്ടയും വ്യാപകം

കൊച്ചി: ഒന്നും വിശ്വസിച്ച് വാങ്ങാന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. തമിഴ്‌നാട്ടിലെ ഹാച്ചറികളില്‍ നിന്ന് ഒഴിവാക്കുന്ന പാതിവിരിഞ്ഞ മുട്ടകള്‍ സംസ്ഥാനത്തെ മുട്ട വിപണിയില്‍ പെരുകുന്നു. പ്ലാസ്റ്റിക് മുട്ട അല്ല ക്രാക്ക്ഡ് മുട്ടയാണ് ഇവിടെ ഭീഷണിയാകുന്നത്. ബേക്കറി ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തിനായി ഉപയോഗിക്കുന്ന മുട്ടകള്‍ കൊളള ലാഭം മാത്രം ലക്ഷ്യമിട്ടാണ് വിപണിയിലെത്തിക്കുന്നത്. രക്തം പോലും നിറഞ്ഞ പാതിവിരിഞ്ഞ മുട്ടകള്‍ സംസ്ഥാനത്തേക്ക് കയറ്റിയയ്ക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ബേക്കറിയാവശ്യത്തിനു മുട്ട വേണമെന്നു പറഞ്ഞപ്പോള്‍ ക്രാക്ക്ഡ് മുട്ട കൊണ്ടു പോകാനായിരുന്നു വ്യാപാരിയുടെ ഉപദേശം. 21 ദിവസം ഹാച്ചറിയില്‍ […]

മത്സ്യത്തിനും മുട്ടയ്ക്കും പൊള്ളുന്ന വില

കോഴിയിറച്ചി വില കുതിക്കുന്നതിനോടൊപ്പം മത്സ്യവിലയും മുട്ട വിലയും കുതിക്കുന്നു. രണ്ടാഴ്ചയായി മത്സ്യത്തിന്‍റെ വില ഉയര്‍ന്നിട്ടുണ്ട്. മത്തി കിലോയ്ക്ക് 100 രൂപയില്‍ നിന്ന് 160 ആയി. അയല – 140, കിളിമീന്‍ – 140, വറ്റ – 240, മോത – 400, നന്മീന്‍ – 500 എന്നിങ്ങനെയാണ് വില. പ്രകൃതിയിലെ മാറ്റങ്ങള്‍ കാരണം മീന്‍പിടിത്തം കുറയുന്നതാണ് മത്സ്യത്തിന്റെ ലഭ്യത കുറയാന്‍ കാരണം. എന്നാല്‍ ലഭ്യതയനുസരിച്ച്‌ ദിനംപ്രതി മാറി കൊണ്ടിരിക്കുന്നതാണെന്നാണ് കച്ചവടക്കാരുടെ അഭിപ്രായം. അതേസമയം മുട്ട വിലയും ഉയര്‍ന്നു […]

മുട്ടയുടെ വില റെക്കോര്‍ഡിലേക്ക്; കോഴിയുടെ വില കുറഞ്ഞു

തിരുവനന്തപുരം: കോഴി മുട്ടയ്ക്കു വിപണിയില്‍ റെക്കോര്‍ഡ് വില. മൂന്നാഴ്ച മുമ്പ് നാല് രൂപ അറുപത് പൈസയായിരുന്ന ഒരു മുട്ടയ്ക്കു ഇന്നലെ വില ഏഴ് രൂപയായി വര്‍ധിച്ചു. ഉല്പാദനം കുറഞ്ഞതും തണുപ്പ് കാലം പ്രമാണിച്ച്‌ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഉപയോഗം കൂടുകയും ചെയ്ത കാരണമാണ് മുട്ടയുടെ വില കൂടാന്‍ കാരണമെന്നു വ്യാപരികള്‍ പറയുന്നു. കേരളത്തില്‍ വരുന്ന മുട്ടയില്‍ ഏറിയ പങ്കും തമിഴ്നാട്, ആന്ധ്ര എന്നിവടങ്ങളില്‍ നിന്നുമാണ് കൊണ്ട് വരുന്നത് . തമിഴ്നാട്ടിലെ നാമക്കല്ല്, ആന്ധ്രയിലെ വിജയവാഡ എന്ന സ്ഥലങ്ങളില്‍ ഉത്പാദനം കുറഞ്ഞതും  […]