ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടിലെ രേഖകള്‍ പുറത്തു കൊണ്ടു വന്ന മാധ്യമങ്ങള്‍ക്കെതിരായ അറ്റോര്‍ണി ജനറലിന്‍റെ പരാമര്‍ശങ്ങളെ അപലപിച്ച് എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ. വസ്തുതകള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള മാധ്യമ സ്വാതന്ത്ര്യത്തിനെതിരെയാണ് എജിയുടെ വാദങ്ങള്‍. മാധ്യമങ്ങളെ ഭയപ്പെടുത്തി വാര്‍ത്ത നല്‍കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും എഡിറ്റേഴ്‌സ് ഗില്‍ഡ് പുറത്തിറക്കിയ കുറിപ്പിലൂടെ കുറ്റപ്പെടുത്തി. റാഫേല്‍ ഇടപാടില്‍ മോഷ്ടിച്ച രേഖകളാണ് ചില മാധ്യമങ്ങള്‍ പുറത്തുവിട്ടതെന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ ഇന്നലെ കോടതിയില്‍ ആരോപിച്ചിരുന്നു. മോഷ്ടിച്ച രേഖകളുടെ അടിസ്ഥാനത്തില്‍ റാഫേല്‍ […]

