പാരിസ്: ജയില്‍പ്പുള്ളി ഹെലികോപ്ടര്‍ വഴി രക്ഷപ്പെട്ടു. സംഭവം ഹോളിവുഡ് ആക്ഷന്‍ സിനിമയിലെ രംഗമൊന്നുമല്ല. ഫ്രാന്‍സിലെ ഏറ്റവും കുപ്രസിദ്ധനായ കള്ളന്‍ പാരിസിനടുത്തുള്ള റിയയുവിലെ ജയിലില്‍നിന്ന് ഇന്നലെ രക്ഷപ്പെട്ട കാര്യമാണ് പറഞ്ഞു വന്നത്. റെഡോയിന്‍ ഫയ്ദ് എന്ന 46 വയസ്സുകാരനാണ് ഈ ഹൈടെക് ജയില്‍ ചാട്ടം നടത്തിയത്. വളരെ ആസൂത്രിതമായ പദ്ധതിയിലൂടെയാണ് ഫയ്ദ് ജയില്‍ ചാട്ടം നടത്തിയത്. തോക്കുധാരികളായ മൂന്നുപേര്‍ ഫയ്ദിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ആദ്യം ജയില്‍ കവാടത്തിലെത്തി പൊലീസ് കാരുടെ ശ്രദ്ധതിരിക്കാനുള്ള ശ്രമമായിരുന്നു ഇത്. ആ സമയം തന്നെ ജയില്‍ […]

