തിരുവനന്തപുരം: ടിവി പരിപാടികളിലൂടെ പ്രശസ്തനായ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സൈക്കോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.കെ.ഗിരീഷിനെതിരെ പീഡനത്തിന് കേസ്. പതിമൂന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്നാണ് പോക്സോ ആക്‌ട് 7, 8 വകുപ്പുപ്രകാരം കേസെടുത്തത്. പഠനവൈകല്യമുണ്ടെന്ന സംശയത്തില്‍ ഡോക്ടറുടെ സ്വകാര്യ ക്ലിനിക്കിലെത്തിയ കുട്ടിയുടെ മാതാവാണ് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ഇത് സംബന്ധിച്ച് പരാതി നല്‍കിയത്. സംഭവം നടന്ന് എട്ടുദിവസം കഴിഞ്ഞിട്ടും തുടര്‍ നടപടിയുണ്ടായില്ലെന്നാരോപിച്ച് രക്ഷിതാക്കള്‍ മുഖ്യമന്ത്രി, ഡി.ജി.പി, കമ്മീഷണര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയതോടെയാണ് പീഡനക്കേസ് പുറത്തായത്. ആഗസ്ത് […]

