‘ലോഡ് ലിവിംഗ്സ്റ്റണ്‍ 7000 കണ്ടി’ എന്ന ചിത്രത്തിന് ശേഷം അനില്‍ രാധാകൃഷ്ണ മേനോന്‍ സംവിധാനം ചെയ്യുന്ന ‘ദിവാന്‍ജിമൂല ഗ്രാന്‍ഡ്’ പിക്സ് എന്ന ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. കുഞ്ചാക്കോ ബോബനാണ് ചിത്രത്തിലെ നായകന്‍. അനില്‍ രാധാകൃഷ്ണ മേനോനൊപ്പം കോഴിക്കോട് കലക്ടറായിരുന്ന പ്രശാന്ത് നായരും ചേര്‍ന്ന് തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ അമിത കര്‍ക്കശക്കാരനായ ഒരു ഐഎഎസ് ഓഫീസറുടെ വേഷമാണ് കുഞ്ചാക്കോ ബോബന്. കസ്തൂരിമാന്‍ എന്ന ചിത്രത്തില്‍ അദ്ദേഹം അവതരിപ്പിച്ച സാജന്‍ ജോസഫ് എന്ന കഥാപാത്രമായി തന്നയാണ് ഈ ചിത്രത്തിലും […]

