ദീപാവലി ആഘോഷങ്ങള്‍ക്ക് ആദ്യമായി തിരികൊളുത്താനൊരുങ്ങി ദുബായ്

ദുബായ്: ദീപങ്ങളുടെ ഉത്സവക്കാഴ്ച്ചയായ ദീപാവലി ആഘോഷിക്കാനൊരുങ്ങുകയാണ് ദുബായ് നഗരം. പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കമിടുകയാണ്. മാത്രമല്ല ദീപം തെളിയിച്ച് ഗിന്നസ് ബുക്കില്‍ കയറാനുള്ള തയ്യാറെടുപ്പിലാണ് നഗരം. ഏറ്റവും അധികം ആളുകള്‍ ഒരുമിച്ച് ദീപം തെളിക്കുന്ന റെക്കോര്‍ഡ് നേട്ടത്തിനാണ് ഈ ദീപക്കാഴ്ച്ചയിലൂടെ ലക്ഷ്യമിടുന്നത്. ഏഴിനു ദുബായ് ക്രീക്കില്‍ ഔദ്യോഗിക ദീപം തെളിക്കല്‍ ചടങ്ങും കരിമരുന്നു പ്രയോഗവും നടക്കും. ദുബായ് അല്‍സീഫില്‍ നടക്കുന്ന ആഘോഷങ്ങള്‍ ദുബായ് ടൂറിസം, ദുബായ് പൊലീസ്, കോണ്‍സുലേറ്റ് എന്നിവര്‍ ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. […]