ജയ്കൃഷ്ണന് ശ്രീകുമാര്‍ ഒരുക്കിയ ‘ഡിയോണ്‍ ആന്റ് ഡെവിള്‍’ ഹ്രസ്വചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. 13 വയസുകാരന് ആയ ഡിയോണ്‍ സ്ഥിരമായി ദുസ്വപ്നങ്ങള്‍ കാണുകയും ആ കാഴ്ചകള്‍ അവന്റെ യഥാര്‍ത്ഥ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്ന പോലെ ചിന്തിച്ച്, ആശയക്കുഴപ്പത്തില്‍ എത്തുന്നു. ഈ അവസ്ഥയില്‍ ഡിയോണ്‍ അമ്മ ഷീലയുടെ ഒപ്പം ഡോക്ടര്‍ കോശിയുടെ അരികില്‍ എത്തുന്നു. ഡിയോണിന്റെ പ്രശ്നങ്ങളില്‍ കൂടി സഞ്ചരിച്ച് ഡോക്ടര്‍ കോശി അവന്റെ ഈ അവസ്ഥയുടെ കാരണങ്ങള്‍ കണ്ടെത്തുന്നതാണ് കഥയുടെ ഇതിവൃത്തം. മിഥുന് നിര്‍മിച്ച ചിത്രത്തില്‍ സുനില്‍ സൗപര്‍ണിക, ആദര്‍ശ് […]