ധാക്ക: വിശന്ന് കരഞ്ഞ കുഞ്ഞിനെ സ്വന്തം അമ്മ കൊലപ്പെടുത്തി. രണ്ട് മാസം പ്രായമായ കുഞ്ഞിനെ ഉപ്പ് നല്‍കിയാണ് കൊലപ്പെടുത്തിയത്. ധാക്കയിലാണ് ദാരുണമായ സംഭവം. സംഭവത്തില്‍ 21കാരിയായ ശാന്തി പിടിയിലായി. കുഞ്ഞ് വിശന്ന് കരഞ്ഞപ്പോള്‍ പാല്‍ വാങ്ങിക്കാന്‍ ഭര്‍ത്താവ് മുഹമ്മദിനോട് പറഞ്ഞിരുന്നു. എന്നാല്‍, പണമില്ലാത്തതിനാല്‍ ഒന്നും വാങ്ങിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു കുടുംബം. കുഞ്ഞ് വിശന്ന് നിര്‍ത്താതെ കരയാന്‍ തുടങ്ങിയതോടെ ഉപ്പ് കഴിപ്പിക്കുകയായിരുന്നു. ഉപ്പ് നല്‍കി കുറച്ചു സമയത്തിന് ശേഷം കുഞ്ഞ് ശ്വാസ തടസവും ശാരീരിക ബുദ്ധിമുട്ടുകളും പ്രകടിപ്പിക്കാന്‍ തുടങ്ങി. […]

