മുപ്പതാം തവണയും ഇരുമുടിക്കെട്ടുമേന്തി ദേവനെത്തി

പത്തനംതിട്ട: കന്നി അയ്യപ്പനെ കാണാന്‍ പതിവുതെറ്റിക്കാതെ നടന്‍ ദേവന്‍ വീണ്ടും ശബരിമലയിലെത്തി. പമ്പയില്‍ നിന്നും കാല്‍നടയായി വൈകീട്ട് 6.15ഓടെയാണ് അദ്ദേഹം  സന്നിധാനത്തെത്തിയത്. എല്ലാ വര്‍ഷവും എത്തുന്ന ദേവന്‍ ഇത് മുപ്പതാം തവണയാണ് ശബരിമല ചവിട്ടുന്നത്. സന്നിധാനത്തെത്തിയ ദേവന് പൊലീസുദ്യോഗസ്ഥര്‍ വിഐപി ദര്‍ശനമാണ് ഒരുക്കിയത്. തൃശ്ശൂരിലെ അമ്മ വീട്ടില്‍ നിന്നും കെട്ട്നിറച്ചാണ് ദേവന്‍ ശവരിമലിയില്‍ എത്തിയത്. ദേവനോടൊപ്പം സഹോദരി ഭര്‍ത്താവും രണ്ട് മരുമക്കളും ഉണ്ടായിരുന്നു. അച്ഛന്‍റെ  കൈപിടിച്ച്‌ 12ാമത്തെ വയസ്സിലാണ് ദേവന്‍ ആദ്യമായി സന്നിധാനത്തെത്തിയത്. പിന്നീട് ആ പതിവ് തെറ്റിച്ചിട്ടില്ല.  നാട്ടില്‍ […]