ബിഗ്‌ബോസിലെ വിവാദങ്ങള്‍ കെട്ടടങ്ങുന്നില്ല; ഷിയാസ് വധഭീഷണിയുയര്‍ത്തിയെന്ന പരാതിയുമായി ഡേവിഡ്

കൊച്ചി: തനിക്കെതിരെ ഷിയാസിന്‍റെ ഭാഗത്ത് നിന്ന് വധഭീഷണിയുണ്ടായതായി ഡേവിഡ് ജോണ്‍. കേസ്, അന്വേഷണത്തിനായി തൃക്കാക്കര എസിപിക്ക് കൈമാറി. അതേസമയം തനിക്കെതിരായ പരാതിയില്‍ മാനനഷ്ടക്കേസ് നല്‍കുമെന്ന് ഷിയാസും അറിയിച്ചു. എന്നാല്‍ മുന്‍പ് ചില ചാനലുകളില്‍ തരികിട പരിപാടികള്‍ അവതരിപ്പിച്ച ആളാണ് ഈ പരാതിക്ക് പിന്നിലെന്നും ഷിയാസ് പ്രതികരിച്ചു. ഇതില്‍ നിന്ന് തന്നെ ഷിയാസ് ആരെയാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തമാണ്. ബിഗ് ബോസില്‍ വിജയിയായില്ലെങ്കിലും ഷിയാസ് മികച്ച പ്രകടനമാണ് നടത്തിയത്. ഷിയാസിനെതിരെ പൊലീസില്‍ പരാതി ലഭിച്ചതോടെ ബിഗ് ബോസ് ഷോ സംബന്ധിച്ച […]