പനാമ അഴിമതി പുറത്തുകൊണ്ടുവന്ന മാധ്യമ പ്രവര്‍ത്തക  കാര്‍ ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു

മാള്‍ട്ട: പനാമ അഴിമതി പുറത്തുകൊണ്ടുവന്ന പത്രപ്രവര്‍ത്തക സംഘത്തിലംഗമായിരുന്ന വനിതാ ജേണലിസ്റ്റ് മാള്‍ട്ടയില്‍ കാര്‍ ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു .ഡാഫ്നെ കര്വാന  ഗലീഷ്യയെന്ന വനിതാ ജേണലിസ്റ്റാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വടക്കന്‍ മാള്‍ട്ടയിലെ ബിഡ്നിയ ഗ്രാമത്തിലേക്ക് പോകുമ്പോഴാണ്‌ ഗലീഷ്യയുടെ കാര്‍ പൊട്ടിത്തെറിച്ചത്. സ്ഫോടനത്തില്‍ കാര്‍ റോഡില്‍നിന്ന് സമീപത്തെ വയലിലേക്ക് തെറിച്ചുപോയി. ഗലീഷ്യ വാര്‍ത്തകളിലൂടെ പുറത്തുകൊണ്ടുവന്ന അഴിമതി വീരന്മാരിലാരെങ്കിലുമാകും സ്ഫോടനം ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് നിഗമനം. മാള്‍ട്ടയിലെ പ്രശസ്തയായ അന്വേഷണാത്മക പത്രപ്രവര്‍ത്തകയാണ് ഡാഫ്നെ ഗലീഷ്യ. മാള്‍ട്ടയിലെ രാഷ്ട്രീയക്കാരുടെയെല്ലാം പേടിസ്വപ്നമായിരുന്ന ഗലീഷ്യ  തന്‍റെ ബ്ലോഗിലൂടെയാണ് അഴിമതിക്കെതിരെ നിരന്തരമായി പ്രതികരിച്ചുകൊണ്ടിരുന്നത്. ഭരണത്തലവന്മാരുടെ രാജിക്ക് […]