രാജ്യത്ത് പടക്ക വി​ല്‍​പ്പ​ന​യ്ക്കും ഉ​പ​യോ​ഗ​ത്തി​നും നി​യ​ന്ത്ര​ണം

ന്യൂ​ഡ​ല്‍​ഹി: പ​ട​ക്ക​ങ്ങ​ളു​ടെ വി​ല്‍​പ്പ​ന​യ്ക്കും ഉ​പ​യോ​ഗ​ത്തി​നും നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി സു​പ്രീം​കോ​ട​തി. ഓ​ണ്‍​ലൈ​നി​ലൂ​ടെ പ​ട​ക്ക​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന​ത് കോ​ട​തി പൂ​ര്‍​ണ​മാ​യും നി​രോ​ധി​ച്ചു. വാ​യു മ​ലി​നീ​ക​ര​ണം കു​റ​ഞ്ഞ പ​ട​ക്ക​ങ്ങ​ള്‍​ക്ക് മാ​ത്ര​മാ​ണ് വി​ല്‍​പ​നാ​നു​മ​തി. രാ​ജ്യ​വ്യാ​പ​ക​മാ​യി പ​ട​ക്ക​ങ്ങ​ളു​ടെ വി​ല്‍​പ​ന നി​രോ​ധി​ക്ക​ണ​മെ​ന്ന പൊ​തു​താ​ത്പ​ര്യ ഹ​ര്‍​ജി​യി​ലാ​ണ് വിധി. ദീ​പാ​വ​ലി നാ​ളു​ക​ളി​ല്‍ അ​നി​യ​ന്ത്രി​ത​മാ​യി പ​ട​ക്കം​പൊ​ട്ടി​ക്കു​ന്ന​തി​നും സു​പ്രീം​കോ​ട​തി നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി. ദീ​പാ​വ​ലി ദി​ന​ത്തി​ല്‍ രാ​വി​ലെ എ​ട്ട് മു​ത​ല്‍ രാ​ത്രി പ​ത്തു വ​രെ മാ​ത്ര​മേ പ​ട​ക്ക​ങ്ങ​ള്‍ പൊ​ട്ടി​ക്കാ​വു​ള്ളു​വെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ജ​സ്റ്റി​സു​മാ​രാ​യ എ.​കെ.​സി​ക്രി, അ​ശോ​ക് ഭൂ​ഷ​ണ്‍ എ​ന്നി​വ​ര​ട​ങ്ങി​യ സു​പ്രീം കോ​ട​തി ബെ​ഞ്ചാ​ണ് വി​ധി പ്ര​സ്താ​വി​ച്ച​ത്. […]