‘ഹിന്ദു പീഡിപ്പിക്കപ്പെട്ടപ്പോള്‍ ഒപ്പം പീഡിപ്പിക്കപ്പെട്ട മൃഗമാണ് പശു’; വ്യത്യസ്തമായ ഒരു വാദം

അടുത്തിടെയായി രാഷ്ട്രീയ രംഗത്തും സാസ്‌കാരിക മേഖലയിലും ചൂടേറിയ ചര്‍ച്ചാ വിഷയമാണ് ബീഫ്. ബീഫ് കഴിക്കുന്നതിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി വാദഗതികളാണ് മുന്നോട്ടുവയ്ക്കപ്പെട്ടിട്ടുള്ളത്. ബീഫ് വര്‍ജിക്കുന്നതിനെ പിന്തുണച്ച്‌ പുതിയൊരു വാദം മുന്നോട്ടുവയ്ക്കുകയാണ്, ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ യുവരാജ് ഗോകുല്‍. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്‍റെ കഥ പറഞ്ഞ സ്വാതന്ത്ര്യം അര്‍ധ രാത്രിയില്‍ എന്ന പുസ്തകത്തിലെ വിവരണമാണ് തന്നെ ബീഫ് വര്‍ജനത്തില്‍ എത്തിച്ചതെന്നു പറയുന്നു, ഗോകുല്‍ ഈ കുറിപ്പില്‍. ബീഫ് കഴിക്കാത്ത ഒരുപാട് പേരെ എനിക്കറിയാം. പലര്‍ക്കും പലതാണ് കാരണങ്ങള്‍. ചിലര്‍ക്ക് […]